പെട്രോൾ വില വർധനവിൽ ആശങ്കപ്പെടാത്ത ആളുകളുണ്ടാകില്ല. അതുകൊണ്ട് തന്നെ ബൈക്ക് ഉപയോഗിക്കുന്ന ആളുകളെല്ലാം ഇന്ന് ഇലക്ട്രിക്ക് സ്കൂട്ടർ എന്നൊരു ഓപ്ഷനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഏത് ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങണം, എത്ര വില വരും എന്നിങ്ങനെയുള്ള പല സംശയങ്ങളും ആളുകൾക്കുണ്ട്. നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന ഒന്നര ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ടിവിഎസ്, ഒല, ഓകിനാവ, ഹീറോ തുടങ്ങിയ ബ്രാന്റുകളുടെ സ്കൂട്ടറുകളാണുള്ളത്.
1.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒല എസ്1 എയർ ഇലക്ട്രിക്ക് സ്കൂട്ടറിൽ 3 kWh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് നൽകാൻ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. 4.5 kW മോട്ടോറാണ് വാഹനത്തിലുള്ളത്. ഒല എസ്1 എയറിന്റെ പരമാവധി വേഗത 85 കിലോമീറ്ററാണ്. എൽഇഡി ഹെഡ്‌ലാമ്പ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സീറ്റിനടിയിൽ 34 ലിറ്റർ സ്റ്റോറേജ് എന്നിവയും ഈ ഇലക്ട്രിക്ക് സ്കൂട്ടറിലുണ്ട്.
ഐവൂമി എസ്1 ഇലക്ട്രിക്ക് സ്കൂട്ടറിന് 84,999 രൂപയാണ് എക്സ്-ഷോറൂം വില. 60V/35 Ah സ്വാപ്പബിൾ ബാറ്ററിയാണ് ഈ സ്കൂട്ടറിൽ ഉള്ളത്. ഈ സ്കൂട്ടർ110 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുന്നു. S1 80, S1 200, S1 240 എന്നീ മൂന്ന് വേരിയന്റുകളിൽ സ്കൂട്ടർ ലഭ്യമാകും. സ്കൂട്ടറിന്റെ പരമാവധി വേഗത 55 kmph ആണ്. ട്രൂ റെഡ്, സ്കാർലറ്റ് റെഡ്, പേൾ വൈറ്റ്, മൂൺ ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, പീക്കോക്ക് ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകുന്നത്. ഒകിനാവ പ്രെയ്സ് പ്രോ ഇലക്ട്രിക്ക് സ്കൂട്ടറിന് 99,645 രൂപയാണ് എക്സ്-ഷോറൂം വില. 2.08 kWh ബാറ്ററിയാണ് സ്കൂട്ടറിലുള്ളത്.
ഒറ്റ ചാർജിൽ 81 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കും. 56 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, ആന്റി-തെഫ്റ്റ് അലാറമുള്ള സെൻട്രൽ ലോക്കിങ്, റിമോട്ട് കീലെസ് എൻട്രി സിസ്റ്റം തുടങ്ങിയ സവിശേഷതകളുണ്ട്. ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഒകിനാവ പ്രെയ്സ് പ്രോ ഇലക്ട്രിക്ക് സ്കൂട്ടർ ലഭ്യമാകും.
ഹീറോ ഇലക്ട്രിക് ഒപ്റ്റിമ സിഎക്സ് ഇലക്ട്രിക്ക് സ്കൂട്ടറിൽ 51.2V/30Ah ഡ്യുവൽ ബാറ്ററിയാണുള്ളത്. പൂർണമായും ചാർജ് ചെയ്താൽ 140 കിലോമീറ്റർ റേഞ്ച് നൽകുന്ന ബാറ്ററിയാണിത്. മണിക്കൂറിൽ 45 കിലോമീറ്ററാണ് ഈ സ്കൂട്ടറിന്റെ ഉയർന്ന വേഗത. ഒപ്റ്റിമ സിഎക്‌സിൽ ടെലിസ്‌കോപ്പിക് സസ്‌പെൻഷനും 12 ഇഞ്ച് അലോയ് വീലുകളുമുണ്ട്. ചാർജിംഗിനായി യുഎസ്ബി പോർട്ടും സ്കൂട്ടറിലുണ്ട്. 85,190 രൂപ മുതലാണ് ഈ ഹീറോ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഗ്രേ, ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033