കോന്നി : ചേരിമുക്കിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ച് വിദ്യാർത്ഥിക്കും സ്‌കൂട്ടർ യാത്രക്കാരനും ഗുരുതര പരിക്ക്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചേരിമുക്കിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരുകിൽ നിന്നിരുന്ന വിദ്യാർത്ഥിയെയും സമീപത്ത് കൂടി പോയ സ്‌കൂട്ടർ യാത്രക്കാരനെയും ഇടിക്കുകയായിരുന്നു.
വിദ്യാർത്ഥിയായ വി കോട്ടയം സ്വദേശി കിഴക്കേവിളയിൽ വീട്ടിൽ ശിവസുബാഷ് (16), വി കോട്ടയം സ്വദേശിയായ സ്‌കൂട്ടർ യാത്രികൻ സുരേഷ്കുമാർ (36) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശിവ സുഭാഷിന് ഗുരുതരമായി പരിക്കേറ്റു. ശിവ സുഭാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുരേഷ് കുമാറിനെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.





























