ഓട്ടോറിക്ഷയും വന്ദേ ഭാരത് ട്രെയിനും കൂട്ടിയിടിച്ചു ; അനധികൃത വാഹനപ്രവേശനം തടയാനൊരുങ്ങി ആർപിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയിൽവേ പരിസരത്തേക്കുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടി ഏർപ്പെടുത്താൻ ഒരുങ്ങി റെയിൽവേ സുരക്ഷാ സേന. അപകട സാധ്യതയുള്ള മേഖലകളിൽ തടസ്സങ്ങൾ വെക്കാനാണ് ആർപിഎഫ് തീരുമാനം. 2025 ഡിസംബർ 23ന് വർക്കല അകത്തുമുറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച സംഭവത്തെ തുടർന്നാണ് ഈ നീക്കം. നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറിയ ഓട്ടോ ട്രാക്കിലേക്ക് വീഴുകയും അതേസമയം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു. ഓട്ടോ ട്രാക്കിൽ മറിഞ്ഞ ഉടനെ മദ്യപിച്ചിരുന്ന ഡ്രൈവർ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വന്ദേ ഭാരത് ഉൾപ്പെടെയുള്ള സർവീസുകൾ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....