രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ഇടതുമുന്നണി നേതാവ് ടിപി രാമകൃഷ്ണൻ. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണ്. രാജിവെക്കാൻ കോൺഗ്രസ്‌ ആവശ്യപ്പെടണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ടി പി രാമകൃഷ്ണൻ്റെ പ്രതികരണം. മുകേഷിൻ്റെ സമാനമായ പരാതി ആണോ എന്നും അതിലേറെ ഗുരുതരമാണ് രാഹുലിനെതിരായ ആരോപണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ആ പരാതിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാമല്ലോ. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതിക്കാരിയെ കേൾക്കണമായിരുന്നുവെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എ കെ ബാലൻ പറഞ്ഞത് പാർട്ടി നിലപാടല്ല. മാറാട് കലാപത്തെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യേണ്ട കാര്യമില്ല. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. എ കെ ബാലൻ പറഞ്ഞത് അദ്ദേഹത്തിന്റെ നിരീക്ഷണം മാത്രമാണെന്നും ജമാഅത്തെ ഇസ്ലാമി പരാമർശത്തിൽ ടിപി രാമകൃഷ്ണൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...