മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബേപ്പൂർ : മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തൊണ്ടിമുതലോടെ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ബേപ്പൂര്‍ കുണ്ടായിത്തോട് പറമ്പത്ത് വീട്ടിൽ പി.വി.ഷമീറിനെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കെഎൽ 55 കെ 3324 നമ്പർ ഓട്ടോയുമായി എത്തിയ പ്രതി മറ്റ് ഓട്ടോക്കാരോട് താക്കോൽ ചോദിക്കുകയും സ്റ്റീരിയോ വിൽപന നടത്താൻ ശ്രമിക്കുകയുമുണ്ടായി.

സംശയം തോന്നിയ ചാലിയത്തെ ഓട്ടോ ഡ്രൈവർമാർ കടലുണ്ടി പോലീസിൽ വിവരം നൽകി. എസ്ഐ പി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം നടത്തിയതിൽ ഓട്ടോ താനൂരിൽ നിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ഓട്ടോയുടെ ഉടമയെ കണ്ടെത്തി വിവരം അറിയിക്കാൻ പോലീസ് ശ്രമം തുടങ്ങി. എഎസ്ഐ പി.അരുൺ കുമാർ. സിപിഒ കെ.വിനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...