എയര്‍ടെല്‍ ഇനി ഗൂഗിളിന്റെയും സ്വന്തം ; 100 കോടി ഡോളര്‍ നിക്ഷേപിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ നിക്ഷേപം നടത്തുന്നു. 100 കോടി ഡോളറാണ് നിക്ഷേപം. സ്മാര്‍ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇരു കമ്പനികളും ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും.

വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും. മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇടപെടുമെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ഈ കരാറിന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ 75 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ചൈനയുടെ രീതിയിലല്ല നിക്ഷേപകരോടുള്ള ഇന്ത്യയുടെ സമീപനം.

ആഗോള ഭീമന്മാരായ ഫെയ്‌സ്ബുക്കിനെയും ആമസോണിനെയും ഗൂഗിളിനെയും നെറ്റ്ഫ്‌ലിക്‌സിനെയുമെല്ലാം ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യ ക്ഷണിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഇടപെടല്‍ വര്‍ധിപ്പിക്കാനാണ് ശ്രമം. രണ്ട് വര്‍ഷം മുന്‍പ് ജിയോ പ്ലാറ്റ്‌ഫോമില്‍ ഗൂഗിള്‍ 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഈ കരാര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഇന്ത്യയില്‍ ഏറ്റവും വിലക്കുറവില്‍ 4ജി ഫോണുകള്‍ പുറത്തിറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...