വീടിന് ഭീഷണി ; കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പുഷ്പക്കണ്ടത്ത് കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. വീടിന് അപകട ഭീഷണി ഉയര്‍ത്തുന്ന നിര്‍മ്മാണമാണെന്ന് ആരോപിച്ചാണ് കുട്ടികളും സ്ത്രീകളുമടങ്ങിയ സംഘം നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തിയത്. പുഷ്പ്പക്കണ്ടത്ത് സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന എട്ട് കാറ്റാടികള്‍ ഉള്‍പ്പെടുന്ന കാറ്റാടിപ്പാടം നിര്‍മ്മാണമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു കാറ്റാടികള്‍ സ്ഥാപിച്ച ശേഷം മൂന്നാമത്തെ കാറ്റാടി സ്ഥാപിക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാർ  പ്രതിഷേധമുണ്ടാക്കിയത്.

സമീപത്ത് താമസിക്കുന്ന സിന്ധുവിന്റെ കുടുംബത്തിന്റെ വീടിനോട് ചേര്‍ന്നാണ് കാറ്റാടി സ്ഥാപിക്കുന്നുവെന്നതാണ് പ്രതിഷേധത്തിന് കാരണം. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കുമൊക്കെ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും ഇടപെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 9 സെന്റ് ഭൂമിയില്‍ കുട്ടികളുമായി താമസിക്കുന്ന സിന്ധുവിന്റെ കുടുംബത്തിനാണ് നിര്‍മ്മാണം ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. 32 മീറ്റര്‍ ദൂരത്തിലാണ് കാറ്റാടി നിര്‍മ്മിക്കുന്നത്. ഗവണ്‍മെന്റിന്റെ എല്ലാ വിധ നിബന്ധനകള്‍ പാലിച്ചാണ് കാറ്റാടി സ്ഥാപിക്കുന്നതെന്നും അനേര്‍ട്ട് അനുമതി ലഭിച്ചിട്ടുണ്ടെന്നും നിര്‍മ്മാണ കമ്പനി അധികൃതര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...