വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി ; പ്രവാസികൾക്കടക്കം ഇരുട്ടടിയായി യാത്രാച്ചെലവ് ഇനിയും കൂടും

For full experience, Download our mobile application:
Get it on Google Play

ദുബായ്: യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികൾക്ക് ഉൾപ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകൾ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ പുറത്തുവിട്ടതോടെ ആശങ്കയും കനക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്. കാരണം പശ്ചിമേഷ്യയിലെ ഇറാൻ – ഇസ്രയേൽ – അമേരിക്ക യുദ്ധം തന്നെ. ഇത് വിമാന ടിക്കറ്റ് നിരക്കിൽ ഇനിയും വലിയ വർധനവിന് കാരണമാകുമെന്ന് സാരം. യാത്രക്കാരനെ നേരിട്ട് ബാധിക്കും. വിമാന ഇന്ധന നിരക്ക് കൂടിയത് മാത്രമല്ല പ്രതിസന്ധി. മിഡിൽ ഈസ്റ്റിൽ പല സർവ്വീസുകളും നിലച്ചതും തിരിച്ചടിയായി.

അയാട്ടയുടെ കണക്ക് പ്രകാരം ആഗോള തലത്തിൽ യാത്രക്കാരുടെ എണ്ണവും ഡിമാൻഡും കുറഞ്ഞു. 3.46 ശതമാനം ആണ് കുറവ്. മിഡിൽ ഈസ്റ്റ് വിമാന കമ്പനികൾക്ക് ഡിമാൻഡിൽ 46.6 ശതമാനമാണ് ഇടിവ്. ഇതും നേരിട്ട് അനുഭവിക്കേണ്ടി വരിക പ്രവാസികൾ തന്നെ. ഈ അനിശ്ചിത സ്ഥിതി വ്യോമഗതാഗത മേഖലയിൽ തുടരുന്നു എന്ന് അയാട്ട തന്നെ വ്യക്തമാക്കുമ്പോൾ കീശ കീറുന്നത് തുടരുമെന്നുറപ്പ്. ഗൾഫിൽ സ്കൂളടച്ച്, വേനലവധി കാലമായതോടെ പ്രവാസി കുടുംബങ്ങളുടെ യാത്രകൾ കൂടുന്ന കാലവുമാണ്. അപ്പോഴാണ് ഈ ഇരുട്ടടിയിൽ വലയേണ്ടി വരുന്ന അവസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...