ഡ്രൈവര്‍ ഉറങ്ങിയതാണ് അവിനാശി അപകടത്തിന് കാരണം : മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അവിനാശിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് ഉറങ്ങിപ്പോയതാവാം കാരണമെന്ന് അനുമാനമുണ്ടായിരുന്നുവെങ്കിലും ഇന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അക്കാര്യം സ്ഥിരീകരിച്ചത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഹേമരാജ് പോലീസിന് മൊഴി നല്‍കിയത്.

ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് നാളെ ഗതാഗത കമീഷണര്‍ക്ക് കൈമാറും. പാലക്കാട് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒയാണ് റിപ്പോര്‍ട്ട് നല്‍കുക. ഹേമരാജ് കഴിഞ്ഞ ദിവസം തന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. ഹേമരാജിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക്​ കേസെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...