തിരുവനന്തപുരം: 19 പേരുടെ ജീവന്‍ നഷ്ടമായ അവിനാശി വാഹനാപകടത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ സംഘത്തെ നിയോഗിച്ചു. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം പുതിയ സംഘത്തെ നിയമിച്ചത്.
രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരടക്കം 19 മലയാളികളാണ് ഫെബ്രുവരി 20ന് അവിനാശിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. കണ്ടെയ്‌നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
അവിനാശി അപകടം ; ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിന് ശാസ്ത്രീയ അടിത്തറയില്ല : പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു
RECENT NEWS
Advertisment