തിരുവനന്തപുരം : തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍. 10 മണി മുതല്‍ മൂന്നു മണിവരെയാണ് ചര്‍ച്ച. സംസാരിക്കാന്‍ അവസരം പാര്‍ട്ടികളുടെ അംഗബലം അനുസരിച്ചാവും.
സ്വർണക്കടത്ത് കേസ് മുൻനിർത്തിയാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അതേസമയം സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം മുൻപ് നോട്ടിസ് നൽകിയില്ല എന്ന സാങ്കേതികത്വം കാണിച്ചാണ് അനുവാദം നിഷേധിച്ചത്.