യുവതിയും മകനും തൂങ്ങിമരിച്ച നിലയില്‍ ; യുവതി 3 മാസം ഗർഭിണി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തുറവൂർ കോടംതുരുത്തിൽ യുവതിയും 10 വയസ്സുള്ള മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (32), മകൻ വൈഷ്ണവ് (10) എന്നിവരാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രജിത 3 മാസം ഗർഭിണിയാണ്. വൈഷ്ണവ് കട്ടിലിന്റെ കാലിലും രജിത ഫാനിലും തൂങ്ങിയ നിലയിലാണ്.

വിനോദ് കായംകുളത്ത് കെട്ടിട നിർമാണ ജോലിക്കായി പോയിട്ട് ഒരാഴ്ചയായി. വീട്ടിൽ രജിതയും മകനും വിനോദിന്റെ അച്ഛനും അമ്മയും മാത്രമാണുള്ളത്. ഇന്നു രാവിലെ 7നു കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരുന്നതോടെ ഭർത്താവിന്റെ അമ്മയും അച്ഛനും ചേർന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് അകത്തു കയറിയത്. രജിത ഓണച്ചിട്ടി നടത്തുന്നുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...