ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള : മികച്ച വെബസീരീസിനും ഇത്തവണ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

പനാജി: ഈ വര്‍ഷം മുതല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച വെബ്‌സീരീസിനും പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭാഷയില്‍ ചിത്രീകരിച്ച ഒറിജിനല്‍ സീരീസുകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. മന്ത്രി ട്വിറ്ററിലൂടെയാണ് ഐ.എഫ്.എഫ്.ഐയിലെ പുതിയ മത്സരവിഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. രാജ്യത്തെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയില്‍ വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരവും നല്‍കുന്നത്.

പുതിയ സൃഷ്ടികള്‍ ഉണ്ടാക്കുക, ഇന്ത്യന്‍ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, ഒടിടി വ്യവസായത്തിന്റെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക എന്നിവയാണ് ഈ പുരസ്‌കാരം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരവും ഉള്‍പ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം...

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക...

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ...

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു : ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

0
തൃശ്ശൂർ : തൃശ്ശൂരിലും മഴ ശക്തം. കരുവന്നൂർ പുഴയിൽ ജലനിരപ്പ്...