പത്തനംതിട്ട : ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വര്‍ഗക്കാരുടെ ഇടയില്‍ പ്രസവാനന്തര പരിചരണം, ആശുപത്രികളില്‍ പ്രസവം നടത്തുന്നതിന്റെ പ്രാധാന്യം, സ്ത്രീ സംരക്ഷണനിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിംഗും നടത്തി. തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ സ്‌കൂളില്‍ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ററാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസന്‍ കെ. കുഞ്ഞുമോന്‍ അധ്യക്ഷനായി. ജില്ലാ വനിതാ, ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി മുഖ്യ പ്രഭാഷണവും വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ ബോധവല്‍ക്കരണ ക്ലാസും നടത്തി. വാര്‍ഡ് അംഗം സ്വഭു, കാതോലിക്കേറ്റ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സി സാം, സൂപ്പര്‍വൈസര്‍ ബിന്ദു വി. നായര്‍, സിഡബ്ല്യൂഎഫ് ഡോ. അമല മാത്യു, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭശ്രീ, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരായ എ.എം അജി, എം പി ജെസി, ആശ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.