ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസും അനീമിയ സ്‌ക്രീനിംഗും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വര്‍ഗക്കാരുടെ ഇടയില്‍ പ്രസവാനന്തര പരിചരണം, ആശുപത്രികളില്‍ പ്രസവം നടത്തുന്നതിന്റെ പ്രാധാന്യം, സ്ത്രീ സംരക്ഷണനിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിംഗും നടത്തി. തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ സ്‌കൂളില്‍ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ററാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസന്‍ കെ. കുഞ്ഞുമോന്‍ അധ്യക്ഷനായി. ജില്ലാ വനിതാ, ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി മുഖ്യ പ്രഭാഷണവും വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ ബോധവല്‍ക്കരണ ക്ലാസും നടത്തി. വാര്‍ഡ് അംഗം സ്വഭു, കാതോലിക്കേറ്റ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സി സാം, സൂപ്പര്‍വൈസര്‍ ബിന്ദു വി. നായര്‍, സിഡബ്ല്യൂഎഫ് ഡോ. അമല മാത്യു, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭശ്രീ, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരായ എ.എം അജി, എം പി ജെസി, ആശ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...