സ്ത്രീ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വ്യാപകമാക്കണം : വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. വിവാഹത്തിനു ശേഷമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍ മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും.

യുവജനതായ്ക്കിടയിൽ കുടുംബ പ്രശ്നങ്ങൾ വർധിച്ചു വരുന്നത് തടയാൻ താഴെത്തട്ടിൽ ബോധവത്കരണം നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്. സിറ്റിംഗില്‍ 110 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 84 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...