കോഴഞ്ചേരി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് വിഭാഗവും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി കൊറോണ ബോധവത്കരണ പരിപാടി നടത്തി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. യു.എന്‍.എ.ഐ പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ജാസി തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രശ്മി ബോധവത്കരണ ക്ലാസ് നയിച്ചു. ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍ ഡോ. ശ്രീരാജ്, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ കൊറോണ ബോധവത്കരണ പരിപാടി നടത്തി
RECENT NEWS
Advertisment