ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം ; മര്‍ദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനം. സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റ് അവശ നിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത് സെന്ററില്‍  പ്രവേശിപ്പിച്ചു. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി എന്നിവയ്ക്കെതിരെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് പോലീസ് അതി ക്രൂരമായി മര്‍ദ്ദിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ പത്തുപേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരിക്കേറ്റവരെ അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍ അറിയിച്ചു.

ലാത്തികൊണ്ട് അടിയേറ്റ് ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു വനിതാ പോലീസുകാരി ബുര്‍ഖ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചതായി ഒരു വിദ്യാര്‍ത്ഥിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചാണ് പോലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...