കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം ; ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് യുഡിഎഫ് വ്യക്തമായ ആധിപത്യം നേടുമെന്നാണ് സൂചന. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. യുവവോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നാണ് ​പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ സർവേ ഫലത്തിൽ വ്യക്തമാവുന്നത്. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യുഡിഎഫിന് നേടാനാവുക. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിന്റെ വർദ്ധനവാണിത്. എൽഡിഎഫിന് കന്നിവോട്ടർമാരിൽ 13 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടാവുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് 20നും 29നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ നിന്നാവുമെന്നും പ്രവചനം വിശദമാക്കുന്നത്. ​മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ മാത്രമാണ് എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുന്നേറ്റം നിലനിർത്തുന്നത്. യുവ വോട്ടർമാരുടെ വലിയ തോതിലുള്ള പിന്തുണയാണ് യുഡിഎഫിനെ ഭരണത്തിലേക്ക് അടുപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരവും യുവാക്കൾക്കിടയിലെ സ്വാധീനക്കുറവും എൽ.ഡി.എഫിന് വോട്ട് വിഹിതത്തിൽ വലിയ കുറവുണ്ടാക്കിയതായി സർവ്വേ വ്യക്തമാക്കുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...

ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ കേസ് പ്രതികൾ ചാടിപ്പോയി

0
ശ്രീനഗർ: ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ (POCSO) കേസ്...