പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം പുറത്തുവിട്ടപ്പോഴും ആക്‌സിസ് ബംഗാള്‍ ഫലം പുറത്തുവിട്ടിരുന്നില്ല. ഇവരുടെ ഫലം ഇന്ന് പുറത്തുവിടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.വോട്ടര്‍മാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് ആക്‌സിസ് മൈ ഇന്ത്യ ഏജന്‍സിയുടെ സ്ഥാപകനായ പ്രദീപ് ഗുപ്ത പറഞ്ഞത്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യം വെളിപ്പെടുത്താന്‍ ഭൂരിഭാഗം വോട്ടര്‍മാരും തയാറായില്ലത്രെ. ‘വോട്ടര്‍മാരെ നേരിട്ടുകണ്ട് വിവരം ശേഖരിക്കുന്നതാണ് ആക്‌സിസ് മൈ ഇന്ത്യയുടെ രീതി.

എന്നാല്‍ ബംഗാളില്‍ ഇതിനായി സമീപിച്ചവരില്‍ 60-70 ശതമാനത്തോളം വോട്ടര്‍മാരും മറുപടി പറയാന്‍ തയാറായില്ല. ‘യെസ്’ ഓര്‍ ‘നോ’ എന്ന മറുപടി നല്‍കാന്‍ പോലും തയാറായില്ല. സാംപിള്‍ സൈസിന്റെ 20-30 ശതമാനം പേര്‍ മാത്രമാണ് ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന ചോദ്യത്തോട് പ്രതികരിച്ചത്. ഇതുവെച്ച് പ്രവചനം നടത്താനാകില്ല’ -പ്രദീപ് ഗുപ്ത പറഞ്ഞു. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ എന്‍ഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം. എക്‌സിറ്റ് പോളുകള്‍ ഇരു സഖ്യത്തിനും വിജയം പ്രവചിക്കുന്നുണ്ട്. പി മാര്‍ക്കിന്റെ പ്രവചനമനുസരിച്ച് ബംഗാളില്‍ ബിജെപി 150 മുതല്‍ 175 സീറ്റുകള്‍ വരെ നേടും.

ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് 113 മുതല്‍ 138 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസ് രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ നേടാം. പോള്‍ ഡയറിയുടെ സര്‍വെ പ്രകാരം ബിജെപി ബംഗാള്‍ ഭരണം പിടിക്കും. 142 മുതല്‍ 171 സീറ്റുകള്‍ വരെ ഇവിടെ ബിജെപി ജയിക്കാനിടയുണ്ടെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 99 മുതല്‍ 127 സീറ്റുകളിലാണ് ജയസാധ്യത. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുകളാണ് ലഭിക്കുക. രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ സിപിഎം നേടുമെന്നും പ്രവചനമുണ്ട്. പീപ്പിള്‍ പള്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 177-187 സീറ്റ് നേടി ടിഎംസി അധികരം നിലനിര്‍ത്തും. എന്‍ഡിഎക്ക് 95-110 സീറ്റാണ് ലഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...