Saturday, May 24, 2025 4:47 am

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യ മഹോത്സവം നവംബർ 4,5,6 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യ മഹോത്സവം നവംബർ 4,5,6 തീയതികളിൽ. മുഖ്യപുരോഹിതയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ സമാധിയെ തുടർന്ന് ഈ വർഷം കലാ – സാംസ്‌കാരിക പരിപാടികൾ ഉണ്ടാകില്ല. ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയിൽ അമ്മ നടത്താറുള്ള വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല. ക്ഷേത്ര ശ്രീകോവിലിനുള്ളിലാകും ഇത്തവണ പൂജകൾ നടക്കുക. തുലാമാസതതിലെ പുണർതം നാളിലാണ് പൂജകൾ പൂർത്തിയാകുക. പ്രധാന ശ്രീകോവിലുകളിൽ നാഗരാജാവിനും സർപ്പയക്ഷിയ്‌ക്കും മുൻ വർഷങ്ങളിലെ പതിവിൻ പ്രകാരം നടക്കുന്ന മുഴുക്കാപ്പ് നവംബർ ഒന്നിന് ആരംഭിക്കും.

തിരുവാതിര നാളിൽ നാഗരാജാവിന് ഏകാദശ രുദ്രാഭിഷേകം നടക്കും. ഇതിന് ശേഷം ഇല്ലത്തെ നിലവറയ്‌ക്ക് സമീപം സർപ്പംപാട്ട് തറയിലെ മണ്ഡപത്തിൽ രാവിലെ 6.30-നും 10-നും മദ്ധ്യേ രുദ്രമൂർത്തിയായ മഹാദേവന് രുദ്ര ഏകാദശ കലശാഭിഷേകം നടക്കും. നവംബർ നാലിന് മുഴുക്കാപ്പ് പൂർത്തിയാകും. പുണർതം നക്ഷത്രത്തിലെ സന്ധ്യയ്‌ക്ക് നടക്കുന്ന മഹാദീപക്കാഴ്ചയോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. നവംബർ അഞ്ചിനാണ് പ്രസിദ്ധമായ പൂയം തൊഴൽ. നവംബർ ആറിനാണ് മണ്ണാറശാല ആയില്യം. അന്നേദിവസം രാവിലെ 9.30-ന് ശേഷം മണ്ണാറശാല അമ്മ സാവിത്രി അന്തർജ്ജനം ഭക്തർക്ക് ദർശനം നൽകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ശില്‍പശാല സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന...

യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫ്‌ളാഷ് മോബ്

0
പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ...

തലസ്ഥാന നഗരത്തിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ശക്തമായ മഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണണം : ഗവർണർ

0
എറണാകുളം : വർഷങ്ങളായി കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന്...