അയിരൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കി നൽകിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചതായി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: വാലാങ്കര – അയിരൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കി നൽകിയ എസ്റ്റിമേറ്റിന് കെ ആർ എഫ് ബി അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 22.7635 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ 19.59 കോടി രൂപയായിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയും മതിലുകളും കെട്ടി നൽകേണ്ട അളവുകളിൽ വന്ന വ്യത്യാസവും നിർമ്മാണ ചിലവ് ഉയർന്നതും ആണ് എസ്റ്റിമേറ്റ് പുതുക്കി നൽകാൻ ഇടയാക്കിയത്. റോഡിൽ നിന്നിരുന്ന കെഎസ്ഇബി തൂണുകൾ മാറ്റാൻ കാലതാമസം നേരിട്ടതും നിർമാണത്തെ ബാധിച്ചു.

എഴുമറ്റൂർ – അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 8.3 കി മീ ദൂരം വരുന്ന റോഡിനായി 2017 ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. തുടർന്ന് റോഡിൽ ബി എം നിലവാരത്തിലുള്ള നിർമാണവും നടത്തി. കലുങ്കുകളും സംരക്ഷണഭിത്തികളും നിർമ്മിച്ചിട്ടുണ്ട്. നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. എന്നാൽ റോഡിൻറെ തുടക്കത്തിൽ നാല് കിലോമീറ്റർ ദൂരം വരുന്ന ഭാഗം വീതി വർദ്ധിപ്പിച്ച് നിർമ്മാണ പ്രവർത്തികൾ നടത്താനുണ്ട്. നാട്ടുകാർ വസ്തു വിട്ടുനൽകുന്ന മുറയ്ക്ക് ഇവിടെ വീതി കൂട്ടുമ്പോൾ പൊളിച്ചു മാറ്റേണ്ട മതിലുകളും സംരക്ഷണ ഭിത്തികളും പകരം കെട്ടി നൽകേണ്ടതുമുണ്ട്. റോഡിന് വീതി വർധിപ്പിച്ച ശേഷം മാത്രമേ ഇവിടെ കെഎസ്ഇബി ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാകു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...