ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് ; പോലീസിനോട് മറുപടി തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചാനൽ ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ബയോ വെപ്പൺ പരാമർശം നടത്തിയെന്നതിന്റെ  പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹർജി മാറ്റിയത്. ഇതിനിടെ പ്രതീഷ് വിശ്വനാഥൻ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകി.

ഈ മാസം 20-ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി  ലക്ഷദ്വീപ് പോലീസിനോട് എന്തെല്ലാം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം – 124 എ – ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകാനും നിർദേശം നൽകി.

തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ലെന്നും ഐഷ സുൽത്താന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാമർശം വിവാദമായതോടെ സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ കഴിയും വരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ദ്വീപിലെത്തിയ അഡ്മിനിസ്ട്രറ്റർ പ്രഫുൽ പട്ടേൽ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സേവ് ലക്ഷദ്വീപ് ഫോറം ഭാവി പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് ഓൺലൈൻ മീറ്റിംഗും വിളിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....