കൊച്ചി : രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചായിരുന്നു കവരത്തി പോലീസിന്റെ ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു.
ഇത് മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും രാജ്യദ്രോഹക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലായിരുന്നെങ്കില്‍ തന്നെ ഇതിനോടകം അറസ്റ്റ് ചെയ്തേനെയെന്നും ഐഷ മാധ്യമങ്ങളോട് പറഞ്ഞു.