എത്ര നാളത്തേക്ക് എന്നറിയില്ല – പത്തനംതിട്ട നഗരത്തിലെ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗരത്തില്‍ നോക്കുകുത്തികളായിരുന്ന വിളക്കുകാലുകള്‍ ഇനി വെളിച്ചമേകും. പുതിയ വിളക്കുകള്‍ സ്ഥാപിച്ചും ഉപയോഗശൂന്യമായവ പുനഃസ്ഥാപിച്ചും രാത്രിയെ പ്രകാശമാനമാക്കുകയാണ് നഗരസഭ. പ്രതിമാസം 7 ലക്ഷത്തോളം രൂപ വൈദ്യുതി ചാര്‍ജ്ജിനത്തില്‍ നല്‍കുമ്പോള്‍ അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ഘട്ടമായി 2488 ട്യൂബ് ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചു. രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ ആകെ നാലായിരത്തി അഞ്ഞൂറോളം വിളക്കുകളാണ് പ്രകാശിപ്പിച്ചത് . നഗരസഭാ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള 15 സോളാര്‍ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഒപ്പം സെന്റ് പീറ്റേഴ്‌സ് ജംഗഷനിലെ പൊക്കവിളക്കില്‍ 200 വാട്ട് ശേഷിയുള്ള പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചു. സ്‌റ്റേഡിയത്തിലേതുള്‍പ്പടെ 11 മിനിമാസ്റ്റ് ലൈറ്റുകള്‍ 6 ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു തുടങ്ങി.

പല ഭാഗവും ഇരുട്ടിലായിരുന്ന നഗരത്തിലെ റിംഗ് റോഡിന്റെ ഒരു വശം പുര്‍ണ്ണമായി വിളക്കുകള്‍ സ്ഥാപിച്ചു. രണ്ടര വര്‍ഷമായി ഉപയോഗശൂന്യമായിരുന്ന കുമ്പഴ കവലയിലെ പൊക്കവിളക്കിനും പദ്ധതിയിലൂടെ ശാപമോക്ഷമായി. തെരുവു വിളക്കുകള്‍ സമയബന്ധിതമായി തെളിയിക്കുന്നതില്‍ ചിലയിടത്ത് പാളിച്ചകള്‍ സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാന്‍ നഗരസഭ നേരിട്ട് വിളക്ക് തെളിക്കുന്നതിനെപ്പറ്റി അലോചിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...