മൈലപ്രായിൽ കെ.എസ്.ടി.പി. റോഡ് പണിയിൽ ഭൂമാഫിയായുടെ അഴിഞ്ഞാട്ടം : ബാബു ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : പുനലൂർ – മുവാറ്റുപുഴ റോഡിൽ മൈലപ്രാ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ റോഡ് നിർമ്മാണം ഏങ്ങനെ വേണമെന്ന് നിശ്ചയിക്കാൻ ഭൂമാഫിയായെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോർജ്ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം മൈലപ്രായിൽ വെച്ച് ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോയെ കോന്നി എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും ഭൂമാഫിയയുടെ ഗുണ്ടകളും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഴുപത്തിയഞ്ചിൽ പരം വർഷങ്ങളായി പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ നിർമ്മിച്ചിലുള്ള കലുങ്ക് നിലനിർത്തണമെന്ന മൈലപ്രായുടെ പൊതു ആവശ്യത്തിനൊപ്പം സലിം പി. ചാക്കോ നിലകൊണ്ടതാണ് എം.എൽ.എയെയും സംഘത്തിനെയും ചൊടിപ്പിച്ചത്. കോൺഗ്രസ്സ് ശക്തമായ ഈ അനീതിയെ നേരിടും. കോന്നി എം.എൽ.ഏയുടെ പിൻതുണയോടെ എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ഭൂമാഫിയാ സംഘവും സി.പി.എമ്മും  ചേര്‍ന്നാണ് കലുങ്ക് അടയ്ക്കാൻ ശ്രമിക്കുന്നത്. അംഗീകരിച്ച പ്ലാൻ മാറ്റാൻ എം.എൽ.എ അല്ല ആരു വിചാരിച്ചാലും അനുവദിക്കില്ലെന്ന് ബാബു ജോർജ്ജ് പറഞ്ഞു.

പ്രതിഷേധ സായാഹ്നത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോജി മെഴുവേലി, ജോഷ്വാ മാത്യു , ജെയിംസ് കീക്കരിക്കാട്ട്, പി.കെ. ഗോപി , എസ്.പി. സജൻ, ബേബി മൈലപ്രാ, വിൽസൺ തുണ്ടിയത്ത്, ബിജു ശമുവേൽ , എൽസി ഈശോ, ലിബു മാത്യു, എം.കെ.സുരേന്ദ്രൻ , ശോശാമ്മ ജോൺസൻ, അനിത മാത്യു ,
സുനിൽ കുമാർ എസ്. , ജനകമ്മ ശ്രീധരൻ , ജോർജ്ജ് യോഹന്നാൻ, കെ.കെ. പ്രസാദ് , സുമിത് ചിറയ്ക്കൽ , രാജേഷ് രാജൻ , ബിന്ദു ബിനു , വി.കെ. ശമുവേൽ , ജോബിൻ വി .തോമസ് , തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...