അയോധ്യ സംഭാവനക്കൊള്ള : ബിജെപി സർക്കാരിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി

For full experience, Download our mobile application:
Get it on Google Play

ബിജ്നോർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പരിഹസിച്ച് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അം​ഗം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയാകുമോ സർക്കാർ നടപടി സ്വീകരിക്കുകയെന്നും മുസ്ലിം അം​ഗമാണ് ട്രസ്റ്റിലുണ്ടായിരുന്നതെങ്കിൽ ഒരു ഏറ്റുമുട്ടലോ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജ്നോറിൽ നടന്ന പൊതുയോ​ഗത്തിലാണ് രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഒവൈസി ബിജെപി സ‍ർക്കാരിനെതിരേ ആഞ്ഞടിച്ചത്. ‘ട്രസ്റ്റിലും അഴിമതിയിലും ഒരു മുസ്ലിം അം​ഗം പങ്കാളിയായിരുന്നെങ്കിൽ ഒരു ഏറ്റുമുട്ടലോ അല്ലെങ്കിൽ ആ വ്യക്തിയുടെ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിലവിൽ സംഭാവനക്കൊള്ളയിൽ പ്രതികൾ അറസ്റ്റിലായിട്ടും ഒരു വീടും തകർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണാടകയിൽ ഇന്ന് തുടങ്ങുന്ന എസ്ഐആറിൽ മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ

0
ബം​ഗലുരു: കർണാടകയിലെ എസ്ഐആർ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന്...

യൂറോപ്പിനെ തളർത്തി തീവ്രതാപ തരംഗം ; മരണം 1300 കടന്നു

0
ലണ്ടൻ : യൂറോപ്പിൽ തീവ്രതാപ തരംഗത്തിൽ മരണം 1300 കടന്നതായി റിപ്പോർട്ടുകൾ....

ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടെന്ന് സൂചന , കൂട്ടാളികളും ഒളിവിൽ

0
കാസർകോട് : വധശ്രമത്തിന് കേസെടുത്തതോടെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി...

തമിഴ്‌നാട്ടിൽ ഇനി സര്‍ക്കാര്‍ വാങ്ങുക എസി ബസുകൾ മാത്രമെന്ന് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം

0
ചെന്നൈ: തമിഴ്‌നാട് സർക്കാർ ഇനി മുതൽ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂ...