കർണാടകയിൽ ഇന്ന് തുടങ്ങുന്ന എസ്ഐആറിൽ മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബം​ഗലുരു: കർണാടകയിലെ എസ്ഐആർ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേര് നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷത്ത് ഓ‍ർമ്മപ്പെടുത്തി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഓരോ പൗരനും ഉറപ്പുവരുത്തണമെന്നും, വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.’വോട്ടവകാശം എന്നത് ജീവിക്കാനുള്ള അവകാശമാണ്. പശ്ചിമ ബംഗാളിൽ എസ്‌ഐആർ പ്രക്രിയയുടെ അടിസ്ഥാനത്തിൽ അർഹതയില്ലാത്ത റേഷൻ ഗുണഭോക്താക്കളെ കണ്ടെത്തി നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. സമാനമായ നടപടികളാണ് മറ്റ് സംസ്ഥാനങ്ങളിലും സ്വീകരിക്കുക. നിങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാരിന്റെ ആനുകൂല്യങ്ങളും നഷ്ടപ്പെടും.’- ഡി.കെ പറഞ്ഞു.

ജൂൺ 30 മുതൽ ജൂലൈ 29 വരെയാണ് കർണാടകയിൽ വീടുകയറിയുള്ള വിവരശേഖങ്ങൾ നടക്കുക. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ ജനങ്ങളെ സഹായിക്കുന്നതിനായി കർണാടക സർക്കാർ ‘സ്ഥിരതാമസ സർട്ടിഫിക്കറ്റ്’ (Permanent Residential Certificate) വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂൺ 16 വരെയുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ബിഎൽഒമാർ വീടുകൾ സന്ദർശിക്കുന്നത്. വോട്ടർമാർക്ക് നൽകാനുള്ള ഫോമുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഫോം വിതരണം ചെയ്ത വീടുകളിൽ വയലറ്റ് ചതുരാകൃതിയിലുള്ള സ്റ്റിക്കറും പൂട്ടിക്കിടക്കുന്ന വീടുകളിൽ ചുവപ്പ് വട്ടത്തിലുള്ള സ്റ്റിക്കറും പതിക്കും. ആവശ്യമെങ്കിൽ ഫോമുകൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ മൂന്ന് തവണ വരെ വീടുകൾ സന്ദർശിക്കും. വിവരശേഖരണ ഘട്ടത്തിൽ വോട്ടർമാരിൽ നിന്നും മറ്റ് രേഖകളൊന്നും ശേഖരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
മലപ്പുറം: മൂന്നുവർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല...

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...