എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് : കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ പേരെ അറസ്റ്റുചെയ്തു. കേന്ദ്രകമ്മിറ്റിയംഗം എസ്.കെ. ആദർശ്, സംസ്ഥാന കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷൻ മാർച്ച് സംഘർഷഭരിതമായി. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ എസ്.എഫ്.ഐ. പ്രവർത്തകരിൽ ചിലർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇവിടെ ചികിത്സയിലുണ്ടായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. സഞ്ജീവിനെ കാണാനും കൂട്ടിരിക്കാനുമായി എത്തിയപ്പോഴാണ് ആദർശ്, ടോണി കുരിയാക്കോസ് എന്നിവരെ വൈകുന്നേരം ഏഴ് മണിയോടെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. സഞ്ജീവിനെ വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തിരുന്നു. നെഞ്ചിലടക്കം മർദ്ദനമേറ്റ സഞ്ജീവ് ഡിസ്ചാർജ് ആയി പുറത്തിറങ്ങുന്നതിനിടെ ആശുപത്രി കോമ്പൗണ്ടിൽ കയറിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ആദ്യം എ.ആർ. ക്യാമ്പിലേക്കും പിന്നീട് ഫോർട്ട് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുമ്പ പോലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

അറസ്റ്റിൽ പ്രകോപിതരായി എത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കന്റോൺമെന്റ് പോലീസ് സ്റ്റേഷന് മുന്നിലെ ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. ഇതേത്തുടർന്ന് പോലീസ് പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ

0
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി...

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...

യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
സേലം: തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ...

ഷാർജയിൽ സഹോദരിമാരുടെ കൊലപാതകം ; കാരണം വ്യക്തിവൈരാഗ്യം, കേസിൽ യുവാവ് അറസ്റ്റിൽ

0
ഷാർജ : ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട...