യൂറോപ്പിനെ തളർത്തി തീവ്രതാപ തരംഗം ; മരണം 1300 കടന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : യൂറോപ്പിൽ തീവ്രതാപ തരംഗത്തിൽ മരണം 1300 കടന്നതായി റിപ്പോർട്ടുകൾ. ആഗോളതാപനവും എൽനിനോ പ്രതിഭാസവും സമുദ്രതാപനവും കൂടിച്ചേർന്നതോടെ യൂറോപ്പിൽ താപനിലയിൽ വലിയതോതിൽ വർദ്ധനവുണ്ടായി. യൂറോപ്പിലും യുഎസിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പുണ്ട്. ചൂടിനെ അതിജീവിക്കാൻ തടാകം, നദി, കടൽ എന്നിവയെ ആശ്രയിക്കുകയാണ് ജനം. ഭൗമോപരിതലത്തിലെ ചൂട്, അന്തരീക്ഷത്തിനുമേൽ നിൽക്കുന്നതാണ് (ഹീറ്റ് ഡോം) പ്രശ്നം രൂക്ഷമാക്കുന്നതെന്നു ഗവേഷകർ പറയുന്നു. ഫ്രാൻസ്, യുകെ, സ്‍പെയിൻ, ജർമനി തുടങ്ങി യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞദിവസം ഫ്രാൻസിൽ അനുഭവപ്പെട്ടത് 43 ഡിഗ്രി റെക്കോർഡ് ചൂടാണ്. യുകെയിൽ 36.1 ഡിഗ്രി ചൂട് രേഖപ്പെടുത്തി.

1970 കളെ അപേക്ഷിച്ച് അസഹ്യമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ലോകമെങ്ങും ഇരട്ടിയായതായി കാലാവസ്ഥാ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രലിന്റെ പഠനത്തിൽ പറയുന്നു. മുൻകാലങ്ങളിൽ ശരാശരി 10 ദിവസമാണ് തീവ്രതാപം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 23 ദിവസം വരെയായി. തെക്കേ അമേരിക്ക, തെക്കുപടിഞ്ഞാറൻ യുഎസ്, ഓസ്ട്രേലിയ, ഗൾഫ്, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം പിടിമുറുക്കുകയാണ്. താപതരംഗം മൂലം സൈപ്രസിൽ ബൾഗേറിയക്കാരായ എട്ടും പത്തും വയസ്സുള്ള 2 കുട്ടികൾ കാറിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. പോളണ്ടിൽ ബൈക്ക് മാരത്തൺ സീരീസിൽ പങ്കെടുക്കവെ മുപ്പതും എഴുപത്തൊന്നും വയസ്സുള്ള 2 സൈക്ലിസ്റ്റുകളും താപതരംഗം മൂലം മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപകരില്ലാതെ 150 സ്കൂളുകൾ; 3,500 സ്കൂളുകളിൽ ഒരാൾ മാത്രം: ഹിമാചൽ നിയമസഭയിൽ വെളിപ്പെടുത്തൽ

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ 150 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധ്യാപകര്‍ ഇല്ലാതെയെന്ന് നിയമസഭയില്‍...

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...