അയോദ്ധ്യ: ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ത്രതിലെ പ്രാണ പ്രതിഷഠ ചടങ്ങ് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഇതിനോടകം തന്നെ അയോദ്ധ്യ ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരു വശത്ത് കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക മേഖലയില്‍ അയോദ്ധ്യ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍ രാമക്ഷേത്രം വെറുമൊരു തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ മാത്രമായിരിക്കില്ല അയോദ്ധ്യയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുക.
വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വമ്പന്‍ മാറ്റങ്ങളും വന്‍കിട വികസന പദ്ധതികളും അയോദ്ധ്യയില്‍ ഇടംപിടിക്കും. മൊത്തത്തില്‍ അയോദ്ധ്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പാകത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളായിരിക്കും സര്‍ക്കാര്‍ പദ്ധതികളിലൂടെയും സ്വകാര്യ കമ്പനികളുടെ പദ്ധതികളിലൂടെയും സാദ്ധ്യമാകുക.