ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ആശംസകള്‍ ചൊരിയാന്‍ ദേശീയ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുന്നതിനിടെ പരിഹാസവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്നും ചോദിച്ചു. ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍.
നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ- അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് ചോദിച്ചു. രാമനെ ഇന്ത്യന്‍ ജനതയെ വിഡ്ഢികളാക്കാനുള്ള ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.