അയോധ്യ പ്രാണ പ്രതിഷ്‌ഠയെ കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയോധ്യ പ്രാണ പ്രതിഷ്‌ഠയെ എല്ലാ സമുദായ സംഘടനകളും പിന്തുണയ്ക്കുന്നെന്ന് ബിജെപി. കേരളത്തിലെ പൊതുസമൂഹം പ്രാണ പ്രതിഷ്‌ഠയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇത് ഇരു മുന്നണികൾക്കുമുള്ള തിരിച്ചടിയെന്ന് സുരേന്ദ്രൻ പറഞ്ഞു. കെഎസ് ചിത്രയെയും ശോഭനയേയും സിപിഐഎം പിന്തുണച്ചത്‌ പ്രതിഷ്‌ഠ ചടങ്ങിന് ലഭിച്ച സ്വീകരണം കണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണെന്ന പ്രത്യേകതയും ഹിമാചല്‍പ്രദേശിനുണ്ട്.

ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസ വേതനക്കാര്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജനുവരി 22 മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കോടതി ശരിവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...