അയോധ്യപ്രതിഷ്ഠ ; കോൺഗ്രസും സിപിഎമ്മും ഭൂരിപക്ഷ വിശ്വാസത്തെ അവഹേളിക്കുന്നു : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയോധ്യ പ്രതിഷ്ഠാകര്‍മത്തിനുള്ള ക്ഷണത്തിൽ കോൺഗ്രസും
സിപിഎമ്മും കൈക്കൊണ്ട നിലപാട് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുന്നതാണ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
പലസ്തീന്‍ അനുകൂല റാലി നടത്താനും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനും ഇരുകൂട്ടര്‍ക്കും ആശയക്കുഴപ്പമില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. പ്രതിഷ്ഠാ കര്‍മം സർക്കാർ പരിപാടിയാണ് എന്ന വാദം ബാലിശമാണ്. ക്ഷേത്രം ട്രസ്റ്റ് ആണ് പരിപാടിയുടെ സംഘാടകർ. മതവും രാഷ്ട്രീയവും കൂട്ടി കലർത്തുന്നു എന്നാണ് സിപിഎം പറയുന്നത്. അങ്ങനെ എങ്കിൽ ദേവസ്വം മന്ത്രി എന്തിനാണ് ശബരിമലയിൽ പോകുന്നത് എന്നും വി. മുരളീധരൻ ചോദിച്ചു. ദേവസ്വം വകുപ്പ് മാർക്സിസ്റ്റ് പാർട്ടി കയ്യിൽ വെയ്ക്കുന്നത് എന്തിന് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. ശബരിമലയിൽ ദുരിതം കാരണം വിശ്വാസികൾ മാല ഊരി മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായപ്പോൾ പോലും മിണ്ടാതെ ഇരുന്നവരാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കന്മാർ. ഉത്തരേന്ത്യയിൽ രാമഭക്തരായി ചമഞ്ഞ് വോട്ട് പിടിച്ചവരാണ് കോൺഗ്രസുകാർ എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം മന്ദഗതിയില്‍ : മാലിന്യങ്ങള്‍ കുന്നുകൂടുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്തോടെ...

പീഡനത്തിനിരയായ കുഞ്ഞിന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ സുപ്രീം കോടതി

0
ന്യൂഡൽഹി: പണമില്ലാത്തതിന്റെ പേരിൽ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചു മരണത്തിലേക്ക് തള്ളിവിട്ട...

സാമൂഹിക പുരോഗതിക്ക് വായന അത്യന്താപേക്ഷിതം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി

0
പത്തനംതിട്ട : വ്യക്തിത്വ വികാസത്തിനും സാമൂഹിക പുരോഗതിക്കും വായന ഒഴിച്ചുകൂടാനാകാത്തതാണെന്ന് ജില്ലാ...

കെ.പി.സി.സി വിചാർ വിഭാഗ് നെഹ്‌റു പഠന ശാലകൾ ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നെഹ്‌റു...