അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ പൂജകൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അയോധ്യ: രാമക്ഷേത്ര പ്രതിഷ്‌ഠ പൂജകൾ പുരോഗമിക്കുന്നു. പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ അല്പസമയത്തിനകം ആരതി നടക്കും. നാളെ 12 മണിക്കും 12.30 നും ശേഷമായിരിക്കും ചടങ്ങുകൾ നടക്കുക. പഴയ ക്ഷേത്രത്തിലെ രാംലല്ല പുതിയ ക്ഷേത്രത്തിലേ ഗർഭ ഗൃഹത്തിലേക്ക് എത്തിച്ചു എന്നതാണ് പുതിയ വിവരം. പുതിയ ക്ഷേത്രത്തിലെ രാമവിഗ്രഹത്തോടൊപ്പം എഴുന്നള്ളിപ്പ് വിഗ്രഹമായി ഇനിയുള്ള നാളുകളിൽ തുടരും. ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്ര സേന പൂർത്തിയായി. നഗരത്തിൽ ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഉള്ളത്. നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും ആളുകളാണ്. കടുത്ത തണുപ്പ് അവഗണിച്ച് രാമനാമം മുഴക്കിയാണ് സ്ത്രീകളും കുട്ടികളും എത്തുന്നത്. നാളെ പ്രധാനമന്ത്രി റോഡ് മാർഗമാണ് അയോധ്യയിലേക്ക് എത്തുക. എന്നാൽ തിരക്കുകൾ മാനിച്ച് ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. തെറ്റായതോ കൃത്രിമമോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനെതിരെ മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ ശനിയാഴ്ച കർശന നിർദേശം നൽകി. സാമുദായിക സൗഹാർദത്തിന് തടസ്സമാകുന്നതും മതസ്പർദ്ധയുളവാക്കുന്നതുമായ സന്ദേശങ്ങൾ പാടില്ല. പ്രകോപനമുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...