ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് നഗർ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ സഹായം വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് നഗർ അടിസ്ഥാന സൗകര്യ
വികസനത്തിനു സർക്കാർ സഹായം വർധിപ്പിച്ചു. നാല് ലക്ഷത്തിലധികം രൂപയുടെ
വർധനവിനാണ് സർക്കാർ അനുമതി നൽകിയത്. പ്രമോദ് നാരായൺ എം എൽ എ യുടെ ആവശ്യപ്രകാരം സർക്കാരിന് വേണ്ടി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് തുക വർധിപ്പിക്കാൻ അനുമതി നൽകിയത്. പമ്പാ നദീതടം പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കി നിലനിർത്തുന്നതിന് വേണ്ടി ഉള്ള പദ്ധതികളിലൂടെ ആണ് തുക വിനിയോഗിക്കുക. ചെറുകോൽപ്പുഴ മുതൽ വിദ്യാധി രാജ നഗർ വരെയുള്ള നദീ തീരസംരക്ഷണം, നദീ തീര പാത നവീകരണം, അന്നദാന മണ്ഡപ നവീകരണം, പരിഷത്ത് നഗർ സംരക്ഷണം, വിവിധ അറ്റകുറ്റ പണികൾ എന്നിവക്കായാണ് 10.40 ലക്ഷം രൂപ പ്രമോദ് നാനാരായൺ എം എൽ എ യുടെ ആവശ്യപ്രകാരം സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ വകയിരുത്തിയിരുന്ന ആറ് ലക്ഷത്തിൽ നിന്നാണ് ഇത്രയും വലിയ വർദ്ധനവ് ഉണ്ടായതെന്നും പ്രസിഡണ്ട് പറഞ്ഞു. പൂർണ്ണമായും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് പരിഷത്ത് നടക്കുന്നത്. മാലിന്യങ്ങൾ നീക്കി മണൽ പുറം സംരക്ഷിക്കുന്നതിന്റെ പേരിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരവും ഹിന്ദു മത മഹാ മണ്ഡലത്തിന് ലഭിച്ചിരുന്നു. മണൽ പുറ സംരക്ഷണത്തിനായി പ്രത്യേക സമതി പ്രവർത്തിക്കുന്നതായും പ്രസിഡണ്ട് പി എസ് നായർ, സെക്രട്ടറി എ ആർ വിക്രമൻ പിള്ള എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...