അയോധ്യ രാമക്ഷേത്ര കൊള്ള : ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി. ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിഷയം സുപ്രിം കോടതിയിലും എത്തിയത്. രാമക്ഷേത്ര ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും, കേസിൽ അടിയന്തരമായി സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ഈ ഹർജി വേഗത്തിൽ പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേഗത്തിൽ ആക്കണമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും വിശ്വ ഹിന്ദു പരിഷത് ആവശ്യപ്പെട്ടു.

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ വീണ്ടും ആരോപണങ്ങൾ ശക്തമാവുകയാണ്. ക്ഷേത്രത്തിലെ വരുമാനം, ലഭിച്ച സംഭാവനകൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും ട്രസ്റ്റ് അധികൃതർ അത് നൽകാൻ തയ്യാറായില്ല എന്നതാണ് പ്രധാന ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച പ്രത്യേക പരാതിയിൻമേലാണ് ക്ഷേത്രത്തിലെ കണക്കുകളും വിവരങ്ങളും ശേഖരിക്കാൻ ജില്ലാ ഭരണകൂടം നേരിട്ട് ആവശ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ് ; 140 ഡോക്ടർമാർക്ക്...

0
തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം...

മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു ; സൈപ്രസിൽ വൻ...

0
സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം....