പ്രധാനമന്ത്രി പറഞ്ഞ ആ 130 കോടിയില്‍ ഞാനില്ല ; സോഷ്യല്‍ മീഡിയ കാമ്പയില്‍ സൂപ്പര്‍ ഹിറ്റ്‌

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് സുപ്രീം കോടതി അനുമതിയോടെ ഉയരുന്ന രാമക്ഷേത്രം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ വിയോജിപ്പറിയിച്ച്‌ സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി പറഞ്ഞ ആ 130 കോടിയില്‍ ഞങ്ങളിലെന്ന കാമ്പയിന്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ അന്‍വര്‍ സാദത്താണ് ക്യാമ്പയിന് ഫേസ്ബുക്കില്‍ തുടക്കമിട്ടത്. അധികം വൈകാതെ തന്നെ ക്യാമ്പയിന്‍ ഏറ്റെടുത്ത് നിരവധി സിനിമാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും രംഗത്തുവന്നു.

രാമക്ഷേത്ര ശിലാസ്ഥാപനം 500 വര്‍ഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ്​ സഫലമായതെന്നും മോദി പ്രസ്​താവിച്ചിരുന്നു.​ ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോഡി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് ക്യാമ്പയിന്‍ പോസ്റ്ററിലെ വാചകം.

സംവിധായകരായ ആഷിഖ് അബു, മിഥുന്‍ മാനുവന്‍ തോമസ്, സകരിയ, നടന്‍ വിനയ് ഫോര്‍ട്ട്, നടി റിമ കല്ലിങ്കല്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന്‍, ഗായകന്‍ ഷഹബാസ് അമന്‍, നടി അഞ്ജലി അമീര്‍, സി.എസ് ചന്ദ്രിക, ഗായിക രശ്മി സതീഷ് തുടങ്ങിയവര്‍ ക്യാംപെയിനിന്റെ ഭാഗമായിട്ടുണ്ട്. വാട്​സ്​ആപ്പ്​, ഇന്‍സ്​റ്റഗ്രാം സ്​റ്റോറികളിലൂടെയും ​ഫേസ്ബുക്ക്​ പോസ്​റ്റുകളിലൂടെയുമുള്ള ക്യാമ്പയിനില്‍ രാഷ്​ട്രീയ ഭേദമന്യേ നിരവധിപേര്‍ പങ്കുചേര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...