റാന്നി : അയിരൂരില്‍ പുതുതായി ആരംഭിച്ച ഐഎച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ഈ അധ്യയനവര്‍ഷം ആരംഭിക്കും. ഈ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെയുള്ള ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (40 സീറ്റ് ), ബി കോം 3 കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (40 സീറ്റ് ), ബി എസ് സി ഫിസിക്‌സ് മോഡല്‍ 2 കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (40 സീറ്റ് ) എന്നിവയിലാണ് ഈ വര്‍ഷം അഡ്മിഷന്‍ നടക്കുക. ഈ കോഴ്‌സുകളുടെ 50 ശതമാനം സീറ്റുകള്‍ കള്‍ ഐഎച്ച്ആര്‍ഡി നേരിട്ട് മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തും 50% സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പ് മുഖേനയാണ് അഡ്മിഷന്‍ നടത്തുക.
കോളേജിനായി രാജു ഏബ്രഹാം എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ മുടക്കി കെട്ടിടനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട് .ഒന്നാംവര്‍ഷ ക്ലാസുകള്‍ ഇവിടെയാണ് ആരംഭിക്കുക. അടുത്ത വര്‍ഷത്തേക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1.7 കോടി രൂപ കൂടി എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കഥകളി ഗ്രാമമായ അയിരൂരില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊന്‍തൂവല്‍ ആയിരിക്കും പുതിയ ഐഎച്ച്ആര്‍ഡി കോളേജ് . അഡ്മിഷനും മറ്റുവിവരങ്ങള്‍ക്കുമായി കോളജ് പ്രിന്‍സിപ്പാളിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 8921379224