തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് 28 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ 5 തീയതികളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ഓരോ ബ്ലോക്കിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് നറുക്കെടുപ്പിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഈ മാസം 28, 29, 30 തീയതികളിലാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് ഒക്‌ടോബര്‍ 5ന് രാവിലെ 10 മുതലും ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് വൈകിട്ട് നാലിനുമാണ് നടക്കുന്നത്.

ഈ മാസം 28ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 28ന് ഉച്ചയ്ക്ക് 12.20 മുതല്‍ കോന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 29ന് രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 11.30 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും ഉച്ചയ്ക്ക് 1.30 മുതല്‍ റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 30ന് രാവിലെ 10 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 11.45 മുതല്‍ പന്തളം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പറക്കോട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നടക്കും.

ഒക്‌ടോബര്‍ 5ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 10.30 മുതല്‍ കോയിപ്രം ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 11 മുതല്‍ പുളിക്കീഴ് ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 11.30 മുതല്‍ ഇലന്തൂര്‍ ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 12 മുതല്‍ റാന്നി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 12.30 മുതല്‍ കോന്നി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും ഉച്ചകഴിഞ്ഞ് 2 മുതല്‍ പന്തളം ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 2.30 മുതല്‍ പറക്കോട് ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്‌ടോബര്‍ 5ന് വൈകിട്ട് നാലു മുതല്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...