കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ കേന്ദ്ര ഗവണ്‍മെന്റ് ആഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിന് വേണ്ടിയാണ് വോട്ടെടുപ്പു പോലുമില്ലാതെ രാജ്യസഭയില്‍ ഈ നിയമം പാസാക്കിയത്. കോവിഡിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണ്. പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവല്ലയില്‍ പ്രൊഫ. പി.ജെ കുര്യനും, ആറന്മുളയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശിവദാസന്‍ നായരും, അടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധുവും, കോന്നിയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജും, കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കടപ്രയിലും, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല അയിരൂരിലും, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍ റാന്നിയിലും, നിരണത്ത് കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലാജും പ്രതിഷേധ ധര്‍ണ്ണകള്‍ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....