കുടുംബശ്രീ ഉല്‍പന്നങ്ങള്‍ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്ന കരുതല്‍ പദ്ധതിക്ക് കുന്നന്താനത്ത് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുന്നന്താനം പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ സി ഡി എസ് മുഖേന അയല്‍ക്കൂട്ടകുടുംബങ്ങളില്‍ എത്തിക്കുന്ന ‘കരുതല്‍’ പദ്ധതി കുന്നന്താനം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 15 അംഗ സി ഡി എസും വാര്‍ഡ് തലത്തില്‍ നേതൃത്വം കൊടുക്കുന്ന എ ഡി എസും 128 അയല്‍ക്കൂട്ടങ്ങളിലായി 2460 അംഗങ്ങളുമുള്ള വനിതാ കൂട്ടായ്മ പഞ്ചായത്തിന്റെ ശക്തിയും കുടുംബങ്ങളുടെ ഭദ്രതയുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ലിങ്കേജ് വായ്പയായി 1,11,28,500 രൂപയും കൃഷി വായ്പയായി 98,60,000 രൂപയും പിന്നോക്ക കോര്‍പ്പറേഷനില്‍ നിന്നും 42,00,000 രൂപയും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം മുഖേന 1,17,55,000 രൂപയും ലഭ്യമാക്കാന്‍ പഞ്ചായത്തിനു കഴിഞ്ഞുവെന്ന് പ്രസിഡന്റ് പറഞ്ഞു. സി ഡി എസ് ചെയര്‍പേഴ്സണ്‍ കമലമ്മ നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ശശികുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം മോഹനന്‍, പഞ്ചായത്തംഗങ്ങളായ ടി.ആര്‍ രാജു, പി.ടി സുഭാഷ്, ശ്രീദേവി സതീഷ് ബാബു പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...