യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലി ചതച്ച പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : ലതികാ സുഭാഷ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മഹിളാ കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജിവെയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിന് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎം നേതൃത്വത്തില്‍ നടത്തുന്ന അക്രമത്തിലും പ്രതിഷേധിച്ച്‌ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ തല്ലി ചതച്ച പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ആഭ്യന്തരം കയ്യിലുണ്ടെന്ന് വിചാരിച്ച്‌ എന്തും ചെയ്യാമെന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. കോണ്‍ഗ്രസിനെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഘടകകക്ഷികളെ ഒപ്പം ചേര്‍ക്കുമ്പോള്‍ അവരെക്കുറിച്ച്‌ അന്ന് പറഞ്ഞ ആക്ഷേപം പിന്‍വലിക്കാന്‍ സിപിഎം തയ്യാറാണോയെന്നും ലതിക സുഭാഷ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷനായി. സുമ ബാലകൃഷ്ണന്‍, ഡോ. ഫിലോമിന, സരസ്വതി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സജീവന്‍ മറോളി, വി എ നാരായണന്‍, എം പി മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...