പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ട ശേഷം പിടിയിലായ കുപ്രസിദ്ധ മോഷണക്കേസ് പ്രതി കൂട്ടാളിയോടൊപ്പം വീണ്ടും കോവിഡ് പരിശോധന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ട ശേഷം പിടിയിലായ കുപ്രസിദ്ധ മോഷണക്കേസ് പ്രതി കൂട്ടാളിയോടൊപ്പം വീണ്ടും കോവിഡ് പരിശോധന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. ‘ഡ്രാക്കുള സുരേഷ്’ എന്ന വടയമ്പാടി ചെമ്മല കോളനി കുണ്ടോലിക്കുടി വീട്ടില്‍ സുരേഷാണ് (38), കൂട്ടാളി തലശ്ശേരി കതിരൂര്‍ പൊന്ന്യംവെസ്റ്റ് അയ്യപ്പമഠം നാലാം മൈല്‍ റോസ് മഹല്‍ വീട്ടില്‍ മിഷാലിനൊപ്പം (22) തടവു ചാടിയത്. അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്‍ററില്‍ നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്.

പെരുമ്പാവൂര്‍ തണ്ടേക്കാടുള്ള കച്ചവട സ്ഥാപനത്തില്‍നിന്ന് പണം മോഷ്ടിച്ച കേസില്‍ ബുധനാഴ്ചയാണ് സുരേഷ് അറസ്റ്റിലായത്. തുടര്‍ന്ന് രാത്രിയോടെ പോലീസ് മറ്റൊരു കേസിലെ പ്രതിയെയും സുരേഷിനെയും കറുകുറ്റിയിലെ കോവിഡ് സെന്‍ററിലേക്ക് എത്തിച്ചപ്പോഴാണ് കുതറി പോലീസിനെ തള്ളിയിട്ട് ഓടിമറഞ്ഞത്. ബുധനാഴ്ച സുരേഷ് മാത്രമാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പെരുമ്പാവൂര്‍ മേപ്രത്ത് നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.

ആദ്യ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പകല്‍ സമയത്താണ് പ്രതിയെ വീണ്ടും കറുകുറ്റിയിലെത്തിച്ചത്. എളമക്കരയില്‍ ബൈക്ക് മോഷണക്കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്നാണ് മിഷാലിനെ കോവിഡ് സെന്‍ററില്‍ പാര്‍പ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു പ്രതികളും മുറിയുടെ വാതില്‍ തകര്‍ത്ത് കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ കയറി അതിവിദഗ്ദമായി ചാടി രക്ഷപ്പെടുകയായിരുന്നു.

രണ്ടുപേരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...