Thursday, April 25, 2024 1:02 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു
2020 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകള്‍ക്കും, ഡിഗ്രി, പി.ജി ഡിപ്ലോമ മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയ പരീക്ഷകള്‍ക്കും ഫസ്റ്റ് ക്ലാസ്/ ഡിസ്റ്റിംഗ്ഷന്‍ അഥവാ തത്തുല്യ ഗ്രേഡോടെ വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

2020 മാര്‍ച്ചില്‍ ആദ്യതവണ പരീക്ഷയെഴുതി ഒന്നാംക്ലാസ്/ഡിസ്റ്റിംഗ്ഷനോടെ അഥവാ തത്തുല്യ ഗ്രേഡോടെ പാസായവരുമായിരിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പരീക്ഷയുടെ മാര്‍ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകര്‍ക്ക് ഇ-ഗ്രാന്റ്‌സ് 3.0 യിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വിദ്യാര്‍ഥി താമസിക്കുന്ന ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712

പറക്കോട് ബ്ലോക്കിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പരിധിയിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. പറക്കോട് ബ്ലോക്ക് പരിധിയിലെ ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ തീരുമാനിക്കാന്‍ സെപ്റ്റംബര്‍ 30ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നറുക്കെടുപ്പ് നടക്കും.പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30നും പറക്കോട് ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാലിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കും

ഓള്‍ഡ് ഏജ് കെയര്‍ ഹോമിന് താത്പര്യപത്രം ക്ഷണിച്ചു
ആലപ്പുഴ ആറാട്ടുപുഴയില്‍ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സാമൂഹ്യ നീതി വകുപ്പിന്റെ കെട്ടിടത്തില്‍ ഡിമെന്‍ഷ്യ രോഗികളെയും 80 വയസ് കഴിഞ്ഞ വയോജനങ്ങളെയും താമസിപ്പിച്ച് ആവശ്യമായ ഭക്ഷണം നല്‍കി പരിചരിക്കുന്നതിനും വകുപ്പിന്റെ സഹകരണത്തോടെ ഓള്‍ഡേജ് നേഴ്‌സിംഗ് ഹോം നടത്തുന്നതിനും ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളള സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ ഒക്ടോബര്‍ 10 ന് മുന്‍പ് സാമൂഹ്യ നീതി ഡയറക്ടറേറ്റില്‍ ലഭ്യമാക്കണം.ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

ഐ.ടി.ഐ പ്രവേശനത്തിന് സമയപരിധി ദീര്‍ഘിപ്പിച്ചു
സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു. ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ തങ്ങളുടെ യൂസര്‍ ഐ.ഡി യും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ട്രേഡ് ഓപ്ഷന്‍ കൂടെ നല്‍കണം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട് ഐ.ടി.ഐ യില്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഗവ:ഐ.ടി.ഐ യില്‍ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0468-2258710.

റാന്നി ഗവ. ഐ.ടി.ഐ പ്രവേശനത്തിന് സമയപരിധി ദീര്‍ഘിപ്പിച്ചു
റാന്നി ഗവ. ഐ.ടി.ഐ 2020 ലെ പ്രവേശനത്തിനുളള അപേക്ഷകള്‍ ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷാ ഫീസ് 100 രൂപ ഓണ്‍ലൈനായി ഒടുക്കണം. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ കൂടി നല്‍കണം.ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. നിലവില്‍ എന്‍.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) , ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് (രണ്ട് വര്‍ഷം) എന്നിവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 296090, www.itiranni.kerala.gov.in.

വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനമെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍ 0468 2362129, 8281999117, email- [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....