അ​യി​രൂ​ർ നോ​ർ​ത്ത് സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ കെട്ടിടം ഇന്ന് മാലിന്യസംഭരണ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : ഒ​രു​കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ളെ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ച വി​ദ്യാ​ല​യം ഇ​ന്നി​പ്പോ​ൾ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്രം. അ​യി​രൂ​ർ നോ​ർ​ത്ത് സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് ഹ​രി​ത ക​ർ​മ​സേ​ന മാ​ലി​ന്യ​സം​ഭ​ര​ണ​ത്തി​ന്​ ക​ണ്ടെ​ത്തി​യ​ത്. 2001ൽ ​പൂ​ട്ടി​പ്പോ​യ സ്കൂ​ളാ​ണി​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും വ​ന്നെ​ങ്കി​ലും അ​വ​യെ​ല്ലാം നി​ർ​ത്തി. വെ​റു​തെ കി​ട​ന്ന സ്കൂ​ൾ കെ​ട്ടി​ട​വും പ​രി​സ​ര​ങ്ങ​ളും ഹ​രി​ത​ക​ർ​മ​സേ​ന ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ക​യാ​ണ്. അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ച​രി​​ത്രം​പേ​റു​ന്ന അ​ക്ഷ​ര​മ​ണ്ണി​ലാ​ണ്​ കൂ​ട്ടി​വെ​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ കു​റ​വാ​യ​തി​ന്‍റെ പേ​രി​ൽ അ​നാ​ദാ​യ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ ചി​ല സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ 2001ൽ ​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച ഘ​ട്ട​ത്തി​ൽ പൂ​ട്ടി​പ്പോ​യ വി​ദ്യാ​ല​യ​മാ​ണി​ത്. ജി​ല്ല​യി​ൽ നാ​ല് സ്കൂ​ളു​ക​ളാ​ണ് അ​ന്ന് പൂ​ട്ടി​യ​ത്. ഇ​തി​ൽ മൂ​ന്നും അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​ൽ ഏ​ക​സ​ർ​ക്കാ​ർ വി​ദ്യാ​ല​യം നോ​ർ​ത്ത് എ​ൽ.​പി സ്കൂ​ളാ​യി​രു​ന്നു. സ്കൂ​ൾ കെ​ട്ടി​ട​വും സ്ഥ​ല​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ​റ​യു​ന്ന​ത്. ഇ​തോ​ടെ കെ​ട്ടി​ട​വും പ​രി​സ​ര​വും കാ​ടു​ക​യ​റി സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി. അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൂ​ട്ടി​പ്പോ​യ ര​ണ്ട് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളും അ​ത​ത് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് ഇ​പ്പോ​ഴും തി​രി​കെ ന​ൽ​കി​യി​ട്ടി​ല്ല. സ​മാ​ന​മാ​യ സാ​ഹ​ച​ര്യം പി​ന്നീ​ട് പൂ​ട്ടി​പ്പോ​യ പ​ല സ്കൂ​ളു​ക​ൾ​ക്കു​മു​ണ്ട്. പൂ​ട്ടി​പ്പോ​കു​ന്ന സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളും സ്ഥ​ല​ങ്ങ​ളും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ സം​രം​ഭ​ങ്ങ​ൾ​ക്കോ പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ഇ​ര​വി​പേ​രൂ​രി​ൽ പൂ​ട്ടി​പ്പോ​യ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ ആ​രം​ഭി​ച്ച​തു മാ​ത്ര​മാ​ണ് ഇ​തി​ൽ വ്യ​ത്യ​സ്ത​മാ​യി​ട്ടു​ള്ള​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല...

തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും

0
മിഡാലം: ബീച്ചിൽ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയിൽ കുടുങ്ങി യുവാക്കളും...

14 ഗോസംരക്ഷകർ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വനിതാ ജഡ്ജിക്ക് വധഭീഷണി

0
ഭോപ്പാല്‍: ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്...

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമായും...

0
ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...