കവരത്തി : ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അന്വേഷണ സംഘം വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പോലിസ് അറിയിച്ചിട്ടുണ്ട്. സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ചര്‍ച്ചയില്‍ രാജ്യദ്രോഹ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്
ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
RECENT NEWS
Advertisment