ചെമ്മരുതി ഗവ. ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ ആയൂർവേദ ദിന വാരാചരണം

For full experience, Download our mobile application:
Get it on Google Play

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ നടന്നുവന്ന ദേശീയ ആയുർവേദ ദിന വാരാചരണ പരിപാടികൾ സമാപിച്ചു. ചെമ്മരുതി ഗവണ്മെന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ നടന്ന ഗ്രാമപഞ്ചായത്ത്‌തല വാരാചരണ സമാപന സമ്മേളനം ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ഭക്ഷ്യമേള പ്രദർശനം ആർ. ലിനീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അഭിരാജ്.ആർ സൗജന്യ പ്രമേഹ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ നജ്മസാബു, അംഗങ്ങളായ ജി.എസ് സുനിൽ, ശശികല, ചെമ്മരുതി ജി.എ.എച്ച്.ഡബ്ല്യൂ.സി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഗിരിജ.എസ്, ഡോ.ഗണേഷ് കൃഷ്ണൻ എം.ടി, എന്നിവർ സംസാരിച്ചു.
അങ്കണവാടികളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, യോഗ പരിശീലനം, സ്കൂൾ കുട്ടികൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ എന്നിവർക്കുള്ള ആയൂർവേദ ബോധവൽക്കരണ ക്ലാസുകൾ, പ്രമേഹ രോഗനിർണയ ക്യാമ്പ്, കുട്ടികൾക്കും മുതിർന്നവർക്കുമായി ഔഷധ ഉദ്യാന സന്ദർശനം തുടങ്ങിയവ വാരാചരണത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, യോഗക്ലബ്ബ് അംഗങ്ങൾ, അങ്കണവാടി, എ.എച്ച്.ഡബ്ല്യൂ.സി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. ആയുർവേദദിന വാരാചരണ സമാപനത്തിന്റെ ഭാഗമായി വിവിധ കൂട്ടായ്മകളിലെ അംഗങ്ങൾ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...