പത്തനംതിട്ട : ജൂൺ 25 നാട്ടുവൈദ്യ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐ ടി യു) സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. അന്യം നിന്നുപോകുന്ന നാട്ടു പാരമ്പര്യ വൈദ്യന്മാരെയും കളരി സിദ്ധ ചികിത്സകരെയും നാഷണൽ ആയുഷ് മിഷനിൽ ഉൾപ്പെടുത്തി രജിസ്ട്രേഷൻ അനുവദിക്കണമെന്നും ആയുർവേദ മേഖലയിൽ തൊഴിൽ ചെയ്യുന്ന അംഗങ്ങൾക്ക് മിനിമം വേതനം നടപ്പിലാക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് രമേശൻ വൈദ്യർ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ ജില്ലാ സെക്രട്ടറി കെ. എം.ബിനോയ് വൈദ്യൻ, വൈസ് പ്രസിഡന്റ് ഇക്ബാൽ വൈദ്യർ, ബാബു വൈദ്യൻ, പെരുംതുരുത്തി വൈദ്യർ, സ്റ്റാലിൽ വൈദ്യർ, വിഷ്ണു ഗുരുക്കൾ എന്നിവർ സംസാരിച്ചു.