Wednesday, July 2, 2025 5:44 am

അടിയാളന്മാരുടെ ഉന്നമനത്തിനായ് ആദ്യ ചുവടുവെയ്പ് – വില്ലുവണ്ടി യാത്ര … ഇന്ന് അയ്യന്‍കാളി ജയന്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ന് അയ്യന്‍കാളി ജയന്തി. വില്ലുവണ്ടി യാത്രയിലൂടെയും കല്ലുമാല സമരത്തിലൂടെയും സാമൂഹ്യപരിഷ്കരണത്തിന്റെ  പുതുവെളിച്ചം തെളിയിച്ച അയ്യന്‍കാളി എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതും ആ പോരാട്ടവീര്യത്തിന്റെ പേരിലാണ്. പാടത്തെ പണി കഴിഞ്ഞു തളര്‍ന്നു നില്‍ക്കെ വിശപ്പടക്കാന്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവെച്ച്‌ നല്‍കിയ ഭക്ഷണം കഴിക്കേണ്ടി വന്നവരുടെ കൂട്ടത്തിലൊരാള്‍. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടവരിലൊരാള്‍. രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ടുപരിശോധിക്കാന്‍ പോലും തയ്യാറാകാതെ മരണത്തിന് മുന്നില്‍ ദയനീയമായി കീഴടങ്ങേണ്ടി വന്നവരിലൊരാള്‍.

ജാതിയുടെ അടയാളമായി കല്ലുമാലകള്‍ കഴുത്തിലണിഞ്ഞു നടക്കേണ്ടി വന്ന സമൂഹത്തിന്റെ പ്രതിനിധി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും പറ്റാതെപോയ അടിയാള വര്‍ഗ്ഗത്തിന്റെ  കൂട്ടത്തിലൊരാള്‍..അയ്യന്‍ കാളി.. എന്നാല്‍ ഈ അവഗണകളോടും മാറ്റിനിര്‍ത്തലുകളോടും സമരസപ്പെട്ടുപോകാന്‍ ഒരുക്കമായിരുന്നില്ല. സ്വസമുദായത്തിന്റെ പോലും എതിര്‍പ്പുകളെ വകവെക്കാതെ മുപ്പതാം വയസില്‍ കിരാത നിയമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങി. ജന്മികളെ കായികമായി നേരിടാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കിയായിരുന്നു പടപുറപ്പാട്.

1898-99 കാലഘട്ടങ്ങളില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജന്മികളുമായി ഏറ്റുമുട്ടി. പലപ്പോഴും ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മനസ്സിലുറപ്പിച്ചു ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയായിരുന്നു. പണിക്കിറങ്ങാതിരുന്ന തൊഴിലാളികളെ കൃഷിഭൂമി തരിശിട്ട് ജന്മികള്‍ നേരിട്ടു. ഇതോടെ തൊഴിലാളികള്‍ ദുരിതക്കയത്തിലായെങ്കിലും സമരത്തില്‍നിന്ന് പിന്മാറിയില്ല. പൊതുവഴികളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കിയിട്ടും അത് സമ്മതിച്ചുകൊടുക്കാതെ ജന്മിത്ത മേലാളന്മാര്‍ക്കെതിരെ ഇരട്ടക്കാളകള്‍ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയില്‍ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്ന് പുത്തന്‍കടവ് ചന്തയിലേക്ക് അയ്യന്‍കാളി വില്ലുവണ്ടി യാത്ര നടത്തി.

അരയ്ക്കുമുകളില്‍ മേല്‍വസ്ത്രം ഉപയോഗിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടഞ്ഞതിനെതിരെ കല്ലുമാല സമരവുമായി അയ്യന്‍കാളി മുന്നില്‍ നിന്നപ്പോള്‍ മുലക്കച്ചയണിഞ്ഞു നടന്നാല്‍ മുല മുറിക്കാന്‍ നിന്നവര്‍ക്കും കഴുത്തില്‍ കല്ലു മാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിപ്പിക്കാന്‍ കാത്തിരിന്നവര്‍ക്കും തോല്‍ക്കേണ്ടി വന്നു. പറഞ്ഞാല്‍ തീരാത്ത പോരാട്ടങ്ങളുടെ കനല്‍വഴികളിലൂടെ ഒരു സമുദായത്തിന് വെളിച്ചം നല്‍കുന്നതോടൊപ്പം ജാതി വ്യവസ്ഥയുടെ കറുത്ത കാലത്തുനിന്നും മാറ്റത്തിന്റെ പാതയിലേക്കായിരുന്നു അയ്യന്‍‌കാളി വണ്ടി തെളിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...